Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chinnakanal

ചി​ന്ന​ക്ക​നാ​ലി​ലെ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണം വ​നം​വ​കു​പ്പ് ഏ​റ്റെ​ടു​ക്കും: മ​ന്ത്രി ഷി​ബു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ൽ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ട്ട മാ​​​രി​​​യു​​​ടെ മ​​​ക്ക​​​ളു​​​ടെ സം​​​ര​​​ക്ഷ​​​ണം വ​​​നംവ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്ന് വ​​​നം- വ​​​ന്യ​​​ജീ​​​വി മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ൺ. കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​രി​​​ൽ എ​​​ഫ്ഡി അ​​​ക്കൗ​​​ണ്ട് ആ​​​രം​​​ഭി​​​ച്ച്, ന​​ഷ്‌​​ട​​പ​​​രി​​​ഹാ​​​രത്തു​​​ക​​​യു​​​ടെ ആ​​​ദ്യ​​​ഗ​​​ഡു​​​വാ​​​യ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ അ​​​തി​​​ൽ നി​​​ക്ഷേ​​​പി​​​ക്കും.

അ​​​വ​​​രു​​​ടെ 18 വ​​​യ​​​സ് വ​​​രെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ ചെ​​​ല​​​വു​​​ക​​​ൾ, റേ​​​ഷ​​​നിം​​​ഗ് എ​​​ന്നി​​​വ​​​യും വ​​​നംവ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ക്കും. മ​​​റ്റു ചെ​​​ല​​​വു​​​ക​​​ൾ​​​ക്കാ​​​യി എ​​​ല്ലാ മാ​​​സ​​​വും 5000 രൂ​​​പ വീ​​​തം ന​​​ൽ​​​കും. ഇ​​​തുകൂ​​​ടാ​​​തെ ഈ ​​​കു​​​ട്ടി​​​ക​​​ളു​​​ടെ മെ​​​ന്‍റ​​​റാ​​​യി ഒ​​​രു ഫോ​​​റ​​​സ്റ്റ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തും. വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പു​​​മാ​​​യി സം​​​സാ​​​രി​​​ച്ച് ഈ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക പ്ര​​​ഖ്യാ​​​പി​​​ച്ച ‌ശേ​​​ഷം കൈ​​​യൊ​​​ഴി​​​യു​​​ക​​​യോ, ആ ​​​കു​​​ട്ടി​​​ക​​​ളെ നി​​​യ​​​മ​​​ത്തി​​​ന്‍റെ നൂ​​​ലാ​​​മാ​​​ല​​​ക​​​ളി​​​ലേ​​​ക്ക് ത​​​ള്ളി​​​വി​​​ടു​​​ക​​​യോ അ​​​ല്ല, അ​​​വ​​​രു​​​ടെ സം​​​ര​​​ക്ഷ​​​ണം വ​​​കു​​​പ്പ് ഏ​​​റ്റെ​​​ടു​​​ത്ത് ക​​​രു​​​ത​​​ലി​​​ന്‍റെ പു​​​തി​​​യ മാ​​​തൃ​​​ക തീ​​​ർ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

വ​​​ന്യ​​​ജീ​​​വി പ്ര​​​ശ്‌​​​ന​​​ത്തി​​​ൽ ഒ​​​രു സ​​​മ്പൂ​​​ർ​​​ണ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി ജൂ​​​ലൈ ഒ​​​മ്പ​​തി​​​ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യെ​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും കാ​​​ണു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​മൂ​​​ഹ്യ യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ അ​​​വ​​​രെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തും.

ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ലെ അ​​​വ​​​സ്ഥ അ​​​തീ​​​വ ഗു​​​രു​​​ത​​​ര​​​മാ​​​ണ്. ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ​​ത്ത​​​ന്നെ ആ​​​ന​​​ക​​​ളും സ​​​ഹ​​​വ​​​സി​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു​​​ള്ള​​​ത്. പ​​​ല കാ​​​ല​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള അ​​​ശാ​​​സ്ത്രീ​​​യ​​​മാ​​​യ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ങ്ങ​​​ൾ അ​​​ട​​​ക്കം ഇ​​​തി​​​ന്‍റെ രൂ​​​ക്ഷ​​​ത വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. കൃ​​​ത്യ​​​മാ​​​യ പ്ലാ​​​നു​​​ക​​​ളി​​​ലൂ​​​ടെ ഈ ​​​പ്ര​​​ശ്‌​​​നം ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up